മിഷൻ 2024 ന്റെ ഭാഗമായി പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ കീഴിലുള്ള ബൂത്ത് പ്രസിഡന്റ് മാരുടെ പഠന ക്യാമ്പ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് പ്രസ്ഥാനത്തിനു മാത്രമേ ഭാരതത്തിലെ ജനങ്ങളെ വിവേചനരഹിതമായി ഒറ്റക്കെട്ടായി ചേർത്തു പിടിക്കാൻ സാധിക്കുകയുള്ളു. അതിനായി 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വർഗ്ഗീയ ശക്തികളെ തുതത്തേണ്ടത് നമ്മുടെ രാഷ്ട്രത്തിന്റെ ആവശ്യമാണ് ആ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു മുന്നേറാമെന്ന പ്രതിജ്ഞ പഠനക്യാമ്പ് ഏറ്റെടുത്തു.