മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണ് , മലയോര പ്രദേശങ്ങളിലെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ മണിപ്പൂരിൽ നിന്നും പാലായനം ചെയ്യിക്കാൻ ബി ജെ പിയുടെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടത്തുന്ന കലാപത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
കലാപ തീയണക്കാൻ രാഹുൽ ഗാന്ധി മണിപ്പൂരിൽ എത്തി എന്നിട്ടും പ്രധാനമന്ത്രി ഹതഭാഗ്യരായ ഒരു ജനതയുടെ വിലാപം കണ്ടില്ലയെന്ന് നടിക്കുകയാണ്.
ഇന്ന് ഞങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികൾ മണിപ്പൂരിലെ കലാപതീയണക്കുക എന്ന പേരിൽ നടത്തിയ സത്യാഗ്രഹസമരം 6 മണിയോടെ നാരങ്ങനീര് കുടിച്ച് അവസാനിപ്പിച്ചു.
രാവിലെ മുതൽ തുടങ്ങിയ ഉപവാസ സമരത്തിൽ സാമൂഹിക രാഷ്ട്രീയ, മത നേതൃത്വങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു. ഉപവാസ സമരവുമായി സഹകരിച്ചതും , നേതൃത്വം കൊടുത്തവരുമായ എല്ലാ വ്യക്തികളോടും , സാമൂഹിക, സാംസ്കാരിക സംഘടനകളോടും അതിന്റെ നേതൃത്വങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു