അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
വിദ്യഭ്യാസ മികവിന് അംഗീകാരം കിട്ടുമ്പോൾ അംഗീകാരം കിട്ടുന്ന കുട്ടികൾക്കു പുറമെ വരും തലമുറക്കു കൂടി ഇത്തരം അനുമോദന ചടങ്ങുകൾ പ്രചോദനമാവും. കുട്ടികളുടെ പഠനത്തിന് വേണ്ട ഭൗതീക സാഹചര്യവും , പ്രചോദനവും നൽകി വരുന്ന അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾ അനുകരണീയമാണ്