ആലുവ ദേശീയ പാതയിലെ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും ഉന്നയിച്ചുകൊണ്ട് ഞാനും അൻവർ സാദത്ത് എം എൽ എ യും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ദേശീയ പാത അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു. അൻവർ സാദത്ത് എം എൽ എ, നിർദ്ദേശിച്ചതനുസരിച്ച് ആലുവ ബൈപ്പാസ് ജംക്ഷനിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സ്ഥലം ദേശീയ പാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു പരിശോധിച്ചു. ദേശീയ പാത അതോറിറ്റിയിൽ നിന്നുള്ള മറ്റുദ്യോഗസ്ഥർ മുനിസിപ്പൽ കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ തോട്ടയ്ക്കാട്ടുകാര സിഗ്നൽ, പറവൂർക്കവല സിഗ്നൽ എന്നിവിടങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്ന സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും ദേശീയ പാത അധികൃതർക്ക് നിർദേശം നൽകി. സമാന്തരപ്പാലം, സർവീസ് റോഡുകൾ എന്നിവ നിർമ്മിക്കുന്നത് സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗാഡ്കരിക്കും, ദേശീയ പാത അതോറിട്ടി ചെയർമാനും ഉടൻ സമർപ്പിക്കുവാനും നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *