ചാലക്കുടിയിൽ ദേശീയപാതയിൽ നിർമ്മിച്ച് ഗതാഗതത്തി തുറന്ന് കൊടുത്ത അടിപ്പാതയും പരിസരങ്ങളും സൗന്ദര്യവൽക്കുന്നതിനും ദേശിയ പാതയിലെ മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഞാനും ചാലക്കുടിയിലെ ജനപ്രതിനിധികളും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു. സനീഷ്കുമാർ ജോസഫ് എം എൽ എ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ്, എന്നിവർ നിർദ്ദേശിച്ചതനുസരിച്ച് ചാലക്കുടി അടിപ്പാതയിൽ സൗന്ദര്യ വൽക്കരണം നടത്തേണ്ട സ്ഥലംങ്ങൾ ദേശീയ പാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു പരിശോധിച്ചു. ദേശീയ പാത അതോറിറ്റിയിൽ നിന്നുള്ള മറ്റുദ്യോഗസ്ഥർ മുനിസിപ്പൽ കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. സൗന്ദര്യവൽക്കരണം നടത്തുന്നതിനും മറ്റു പ്രശ്നങ്ങളുടെ പരിഹാരത്തിനുമായി വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗാഡ്കരിക്കും, ദേശീയ പാത അതോറിട്ടി ചെയർമാനും ഉടൻ സമർപ്പിക്കുവാനും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *