ചാലക്കുടി നിവാസികളുടെ ചിരകാല സ്വപ്നമായ റെയിൽവേ സ്റ്റേഷന്റെ വികസനം യാഥാർത്ഥ്യമാകുന്നു . 4.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ റൂഫിംഗ് എക്സ്റ്റൻഷൻ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകൾ, പുതിയ റിട്ടയറിങ് റൂമുകൾ, പുതിയ കവാടം,പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, ലിഫ്റ്റ് സൗകര്യം,കുടിവെള്ള സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവിലെ പാർക്കിംഗ് സംവിധാനത്തിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
അതിരപള്ളി, ഡിവൈൻ, കൊരട്ടി പള്ളി എന്നി പ്രശസ്ത മായ സ്ഥലങ്ങൾ ഉൾപ്പെടുന്ന സ്റ്റേഷൻ എന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ഇന്ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന യോഗത്തിൽ ,ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് , റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ്മ, മുൻസിപ്പൽ ചെയർമാൻ എബി ജോർജ് , വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു ,മുൻ ചെയർമാൻ പൈലപ്പൻ മുൻസിപ്പൽ കൗൺസിലർമാർ, മറ്റു ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു