അങ്കനവാടികൾ, ആദ്യാക്ഷരങ്ങളും സൗഹൃദങ്ങളുമൊക്കെ നമ്മുടെ കൂടെ കൂടുന്നത് ഇവിടെ നിന്നുമാണ്.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ആദ്യമായി അധുനിക സൗകര്യങ്ങൾ ഒരുക്കിയുള്ള അങ്കനവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്റെ ശ്രമഫലമായാണ് അങ്കനവാടിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു