കൊടുങ്ങല്ലൂരിലെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പായ സ്നേഹധാരയും ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയും സംയുക്തമായി ജി എൽ പി എസ് ബി എച്ച് എസ് കൊടുങ്ങല്ലൂരിലെ വിദ്യാർത്ഥികൾക്കായി ഇറക്കുന്ന കുഞ്ഞോളങ്ങൾ മാസികയുടെ മൂന്നാംലക്കം പ്രസിദ്ധീകരിച്ചു.
പൂർണ്ണമായും വിദ്യാർത്ഥികളുടെ പത്രാധിപത്യത്തിൽ കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കണ്ടെത്തി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അത് അച്ചടിച്ച് മാസികയായി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത് വളരെ അഭിനന്ദനാർഹമായ പ്രവർത്തിയാണ്