ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “തിരികെ സ്കൂൾ ” ക്യാമ്പെയിനിന്റെ ഭാഗമായി പഠിച്ചിറങ്ങിയ സ്കൂളിൽ വിദ്യാഭ്യാസകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അവധി ദിവസമായ ഇന്ന് കുടുംബശ്രീയിലെ സഹോദരിമാർ മലയാറ്റൂർ സ്കൂളിൽ ഒത്തുകൂടി .ഇന്നു നടന്ന തിരികെ സ്കൂൾ ക്യാംമ്പെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സംരംഭങ്ങളെ കുറിച്ചും വിവിധ മേഖലയിൽകുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വ്യാപരിപ്പിക്കുന്നതിനും വേണ്ടിയുള്ള അറിവും ഊർജ്ജവും നൽകുക എന്നതാണ് ഇത്തരം ക്യാമ്പെയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്കൂളിൽ വന്ന കുടുംബശ്രീ സഹോദരിമാരുടെ സന്തോഷവും ആവേശവും ചടങ്ങിൽ പങ്കെടുത്ത ഏവർക്കും പോസിറ്റീവ് ഊർജ്ജം നൽകി. പങ്കെടുത്ത എല്ലാ സഹോദരിമാർക്കും , മറ്റു സംഘാടകർക്കും എന്റെ ആശംസകൾ.