കൊടുങ്ങല്ലൂർ മാടവന ജാമിയ അസീസിയയുടെ നാല്പതാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി ,പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കു വേണ്ടി കർമ്മ നിരതരായ ഒരു കൂട്ടം ആളുകളുടെ നിതാന്തമായ പ്രവർത്തനങ്ങളിലൂടെ ജാമിയ അസീസിയ നാലു പതിറ്റാണ്ടു കൊണ്ട് ഒരു ദേശത്തിന്റെ പ്രാധന കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
വാർഷിക പരിപാടിയിലും , 10 മത് . സനദ് ദാന സമ്മേളനത്തിൽ സമസ്ത കേന്ദ്ര സെക്രട്ടറി ശൈഖുനാ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ,ജാമിയ പ്രിൻസിപ്പൽ ഉസ്താദ് മാടവന ഇബ്രാഹിംകുട്ടി മുസ്ലിയാര് എന്നിവരോടെപ്പമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മാടവന ജാമിയ അസീസിയയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എൻറെ ആശംസകൾ