ആലുവ എം. എൽ. എ. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി നടപ്പിലാക്കിയ ” അലൈവ്” പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ SSLC , +2 , CBSE 10th , CBSE 12th , ICSE , ISE പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A +/ A1 കരസ്ഥമാക്കിയ കുട്ടികളേയും, വിവിധ ഡിഗ്രി/ പിജി കോഴ്സുകളിലെ റാങ്കുജേതാക്കളേയും, 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിക്കുവാനും ആദരിക്കുന്നതിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന Talent Meet & MLA Merit Award എന്ന പരിപാടിയിൽ
പങ്കെടുത്തു.മികച്ച രീതിയിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്ന കുട്ടികളിൽ മറ്റുള്ള കുട്ടികൾക്കു കുടി പ്രചോദനമാണ്. ആലുവ നിയോജകമണ്ഡലത്തിലെ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് നൽകിയ പുരസ്കാരങ്ങൾ തുടർന്നുള്ള പഠനങ്ങളിലും ജീവിതത്തിലും മികവ് പുലർത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. നല്ല രീതിയിൽ ഈ പരിപാടി സംഘടിപ്പിച്ച അൻവർ സാദത്ത് എം.എൽ. എ. ക്ക് അഭിനന്ദനങ്ങൾ.
വിദേശ ഭാഷാ വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച “2018 ” ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ഈ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു