കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ അമ്പലമുകളിൽ ബിപിസി എൽ കമ്പനിയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആളുകൾക്ക് കമ്പനിമൂലം ഉണ്ടാകുന്ന മലിനീകരണ പ്രശനങ്ങളെകുറിച്ച് അവിടുത്തെ പ്രദേശ നിവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥലങ്ങൾ സന്ദർശിക്കുകയും ബി പി സി എ ൽ കമ്പനിയുടെ ഇ ഡി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഇതിന് ഉചിതമായ പരിഹാരം കാണുന്നതിന് നിർദ്ദേശം നൽകി. അതു പോലെ അമൃതകുടിരം പ്രദേശത്തെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടു പണി പൂർത്തിരിക്കാത്ത നൂറോളം വീടുകളുടെ പണി പൂർത്തീകരിച്ചുകൊടുക്കുന്നതിനു വേണ്ട നടപടികൾ വേഗത്തിലാക്കാൻ ഉദ്യയോഗ്യാസ്ഥന്മാർക്ക് നിർദ്ദേശം നൽകി