യൂദാപുരത്തെ വിശുദ്ധ യൂദാശ്ലീഹയുടെ ഊട്ട് നേർച്ചയോടെ അനുബന്ധിച്ച് നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ പങ്കെടുത്തു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അനുഗ്രഹിച്ച ഊട്ടു നേർച്ചയിൽ പങ്കെടുക്കാൻ വിവിധ ജാതി മതസ്ഥർ പല നാടുകളിൽ നിന്നും പങ്കെടുത്തു.
ഊട്ടു നേർച്ചയിൽ പങ്കെടുക്കാൻ എന്നോടൊപ്പം അങ്കമാലി എംഎൽഎ റോജി എം ജോണും ഉണ്ടായിരുന്നു. മനുഷ്യരുടെ ഇടയിൽ സൗഹാർദ്ദവും വിശ്വാസവും വർദ്ധിപ്പിക്കാൻ ഇത്തരം പെരുന്നാളുകൾ കൊണ്ട് സാധ്യമാകും