കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യറിന്റെ നിരാഹാര സമരപ്പന്തൽ സന്ദർശിച്ച്, അലോഷ്യസ് സേവ്യറിനേയും , കേരളവർമ്മ കോളേജിൽ ജനാധിപത്യത്തിൽ പുതു ചരിത്രം രചിച്ച ശ്രീക്കുട്ടനേയും നേരിൽ കണ്ടു സംസാരിച്ചു.
കെ.എസ്.യു ഏറ്റെടുത്തിരിക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ട പോരാട്ടമാണ്. അഭിമാനവും, പ്രത്യാശയും പകരുന്നതാണ് കേരളവർമ്മ കോളേജിലെ പുതു തലമുറ കേരള സമൂഹത്തിനു നൽകുന്ന സന്ദേശം.
ജനാധിപത്യ അവകാശ പോരാട്ടങ്ങളിൽ ത്യാഗം സഹിക്കാൻ തയ്യാറാണ് പുതുതലമുറ എന്നത് ജനാധിപത്യത്തെ നിഗ്രഹിക്കാൻ ശ്രമിക്കുന്ന തീവ്ര വലതുപക്ഷ ഫാസിസ്റ്റ് ശക്തികൾക്കുപോലും നൽകുന്ന താക്കീതാണ്. കെ.എസ്. യു ഏറ്റെടുത്തിരിക്കുന്ന ഈ പോരാട്ടത്തിന് സർവ്വ പിന്തുണയും , അഭിവാദ്യങ്ങളും അർപ്പിക്കുന്നു