ദക്ഷിണേന്ത്യയിലെ ശിവപാർവതി ക്ഷേത്രങ്ങളിൽ ജനലക്ഷങ്ങളെ ആകർഷിക്കുന്ന മഹാക്ഷേത്രമാണ് ആലുവക്ക് സമീപം ശ്രീമൂലനഗരം പഞ്ചായത്തിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം .
ഒരേ ശ്രീകോവിലിൽ കിഴക്കു ദർശനമായി ശ്രീമഹാദേവനെയും പടിഞ്ഞാറു ദർശനമായി ശ്രീപാർവതി ദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് .വർഷത്തിൽ പന്ത്രണ്ടുദിവസം മാത്രമേ മംഗല്യ വരദായിനിയായ ദേവിയുടെ നട തുറക്കുകയൊള്ളു എന്ന സവിശേഷതയും തിരുവൈരാണിക്കുളത്തിന്റെ പ്രത്യേകതയാണ് .
ഇന്ന് നടതുറപ്പിനോടനുബന്ധിച്ച് ക്ഷേത്രസന്നിദ്ധിയിലെത്തി നടതുറപ്പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെ കണ്ട് ഒരുക്കങ്ങൾ വിലയിരുത്തി.