അങ്കമാലി മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച് നിർമിച്ച കരിങ്ങാലിക്കാട് പത്താം നമ്പർ അങ്കണവാടി ഉദ്ഘാടനം ഫെബ്രുവരി 24 തീയ്യതി ശനിയാഴ്ച രാവിലെ 10 30 ന് നിർവഹിക്കുന്നു.
1975 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശ്രീമതി ഇന്ദിരാഗാന്ധി കുട്ടികളുടെ പട്ടിണിയും പോഷക ആഹാരങ്ങളുടെ കുറവ് പരിഹരിക്കുന്നതിനു വേണ്ടി കൊണ്ടുവന്നതാണ് അംഗനവാടി . ഇന്നും കുട്ടികൾക്കും,അമ്മമാർക്കും,കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കും ആശ്രയമാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അംഗനവാടി പദ്ധതി