അങ്കമാലി മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കരിങ്ങാലിക്കാട് പത്താം നമ്പർ അങ്കണവാടിയുടെ ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
അങ്കമാലി എം.എൽ.എ റോജി എം. ജോൺ അടക്കമുള്ള ജനപ്രതിനിധികളും അമ്മമാരും, കുട്ടികളുമടക്കമുള്ള പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളുടെ പോഷക ആഹാരങ്ങളുടെ കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും, അവരുടെ ശരിയായ പരിപാലനത്തിനും ഈ അങ്കൺവാടി സഹായകരമാവട്ടെയെന്ന് ആശംസിക്കുന്നു.