ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ടവരുടെ അവകാശങ്ങൾ എടുത്തു കളയുന്നത് അംഗീകരിക്കാൻ കഴിയില്ല ഭരണഘടന നൂറ്റിഇരുപത്തിയാറാം (126)ഭേദഗതി ബില്ലിൽ നടന്ന ചർച്ചയിലാണ് എന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് നിലവിലുള്ള റിസർവേഷൻ എടുത്ത് കളയുന്നത് അംഗീകരിക്കാൻ കഴിയില്ല. മാത്രമല്ല രാജ്യത്തെ ആംഗ്ലോ ഇന്ത്യൻ ശതമാനം മന്ത്രി രേഘപെടുത്തിയതിൽ പിഴവുകൾ ഏറെയുണ്ടുതാനും. ലോകത്തിലെ അഞ്ചു ലക്ഷത്തോളം വരുന്ന ആംഗ്ലോ വംശജരിൽ രണ്ട് ലക്ഷത്തിലധികം പേർ ഇന്ത്യയിലാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത് ,കേരളത്തിലെ എറണാകുളം ജില്ലയിൽ മാത്രമായി പതിനായിരത്തിലധികം ആംഗ്ലോ വംശജർ ഉണ്ട് നേരിൽ വന്നാൽ അത് പൂർണ്ണമായും മന്ത്രിക്ക് ബോധ്യമാകും.ആംഗ്ലോ വംശജരെ തഴയുന്നത് ഭരണഘടനാ വിരുദ്ധമാണ് .മാർക്ക് ആന്റണി ,ക്രിക്കറ്റർ റോജർ ബെന്നി ,ബില്ല്യാഡ് ചാമ്പ്യൻ ജോൺ വില്യം