സംസ്കൃത ഭാഷാ പഠനത്തിനായി കേന്ദ്ര യൂണിവേഴ്സിറ്റി സ്ഥാപിക്കണം. നിലവിലെ മൂന്ന് കല്പിതസർവ്വകലാശലകളെ കേന്ദ്ര യൂണിവേഴ്സിറ്റിയായി ഉയർത്തുക. സംസ്കൃത ഭാഷയിൽ ഉന്നത പഠനത്തിന് സഹായകമാവും കേന്ദ്ര സർവ്വകലാശാല. കാലടി സംസ്കൃത സർവ്വകലാശാലയെ തെക്കേന്ത്യയിലെ നോഡൽ സർവ്വകലാശാലയായി ഉയർത്തിയിൽ അത് സംസ്കൃത ഭാഷയ്ക്കും, വിദ്യാർത്ഥികൾക്കും വളരെ ഗുണപ്രദമായിരിക്കും, പ്രത്യേകിച്ച് ആയുർവേദ പഠനത്തിനും മറ്റും സഹായകമാകും.ഭാഷയെ ഒരു മതത്തിന്റെ ഭാഗമാക്കാൻ ചിലർ ശ്രമിക്കുന്നത് വേദനാജനകമാണ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണം നടത്തുന്നതും, ചരിത്രത്തെ വളച്ചൊടിക്കുന്നതും ബി.ജെ.പി സർക്കാരിന്റെ രഹസ്യ കര്യപരിപാടിയായി മാറിയിരിക്കുകയാണ്. ഇത്തരം പ്രവണതകൾ ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സമൂഹം തിരിച്ചറിയും.