എയർ ഇന്ത്യയെ വിൽപ്പനയ്ക്ക് വച്ച മോഡി സർക്കാർ വിൽക്കലല്ല മറിച്ച് എയർ ക്രാഫ്റ്റ് നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ് വേണ്ടത്.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു മുടിക്കുന്നതിൽ മാത്രമാണ് ഈ സർക്കാർ ശ്രദ്ധചെലുത്തുന്നത്.എയർ ഇന്ത്യയെ വിൽക്കാൻ വച്ചിരിക്കുന്ന മോഡിസർക്കാർ അത്രമേൽ സാങ്കേതിക വിദ്യകളുള്ള രാജ്യത്തെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.ബഹിരാകാശത്ത് വരെ ആളെയെത്തിക്കാൻ സാങ്കേതിക വിദ്യയുള്ള രാജ്യം വാണിജ്യാടിസ്ഥാനത്തിൽ എയർ ക്രാഫ്റ്റ് നിമ്മാണത്തിലേയ്ക്ക് നീങ്ങാത്തത് ഏറെ ഖേദകരമാണ് .സാങ്കേതിക വിദ്യയിൽ ഇന്ത്യക്ക് പിന്നിൽ കിടക്കുന്ന ബ്രസീൽ അടക്കം ഈ മേഖലയിൽ കൈവരിച്ച നേട്ടം വളരെ വലുതാണ് .വാണിജ്യാടിസ്ഥാനത്തിൽ സ്വയം എയർക്രാഫ്റ്റ് നിർമ്മിച്ച് മാതൃകയാവുകയാണ് സാങ്കേതിക വിദ്യയിൽ ഇന്ത്യയെക്കാൾ പുറകിലുള്ള ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ.ഇന്ത്യയിൽ വ്യോമയാന കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടും, രാജ്യത്തെ വിമാനക്കമ്പനികൾ ബോയിംഗ്, എയർബസ്, എ ടി ആർ, എംബ്രെയർ തുടങ്ങിയ വിദേശ വിമാന നിർമാതാക്കളെയാണ് ഇന്നും ആശ്രയിക്കുന്നത് .ലോകത്തെ വലിയ വിമാന നിർമ്മാണ വിപണിയുടെ 99% വും നിയന്ത്രിക്കുന്നത് കേവലം രണ്ട് കമ്പനികളാണ് (എയർബസ്, ബോയിം).വാണിജ്യാടിസ്ഥാനത്തിൽ വിമാനം നിർമ്മിക്കാൻ ഇന്ത്യക്ക് പൂർണ്ണ ശേഷിയും ,സാങ്കേതിക വിദ്യയും ഉണ്ട് .അത് ഉപയോഗിക്കലാണ് കേന്ദ്രം ചെയ്യേണ്ടതെന്നും ഇതിന് തുടക്കം കുറിച്ച് യു പി എ ഭരണകാലത്ത് തുടങ്ങിവച്ച പദ്ധതികൾ ഇന്ന് മോഡി സർക്കാർ ഉപേക്ഷിച്ച മട്ടാണെന്നും പാർലമെൻറിൽ കേന്ദ്ര എയർ ക്രാഫ്റ്റ് ഭേദഗതി ബില്ലിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു .