ടൈപ്പ് 1 പ്രമേഹ രോഗമുള്ള കുട്ടികളെയും,വൃക്ക രോഗബാധിതരായ കുട്ടികളെയും ശാരീരിക വൈകല്യമുള്ളവരുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർലമന്റിൽ സബ്മിഷൻ നടത്തി.
ഇന്ത്യയിൽ ഏകദേശം രണ്ടു ലക്ഷത്തോളം കുട്ടികൾ ടൈപ്പ് 1 പ്രമേഹ രോഗ ബാധിതർ ഉള്ളതായിട്ടാണ് കണക്കാക്കുന്നത്. കേരളത്തിൽ 2000 ത്തോളം കുട്ടികൾ ഉണ്ട്. ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ മരുന്നുകൾ,ഇൻസുലിൻ ,ഗ്ലൂക്കോമീറ്റർ ,ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ്സ്, ലാബിൽ നടത്തുന്ന പരിശോധനകൾ എന്നിവ വളരെ ചിലവ് കൂടിയതിനാൽ പല കുടുംബങ്ങൾക്കും ചികിത്സാചെലവ് താങ്ങാൻ കഴിയുന്നതലും അപ്പുറമാണ്. അതുകൊണ്ടു തന്നെ ഇത്തരം കുട്ടികളുടെ അമ്മമാർക്ക് സർക്കാർ ദിവസക്കൂലി നിയമനങ്ങളിൽ മുൻഗണന ലഭിക്കാൻ വേണ്ട നിയമനടപടികളും സ്വീകരിക്കേണ്ടതാണ്.
അതുപോലെ തന്നെയാണ് വൃക്കരോഗ ബാധിതരായ കുട്ടികൾക്കും മാസം 30,000 രൂപ വരെ ഡയാലിസിസ് നടത്തുവാനും , വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെ ചികിത്സാ ചിലവ് വരും. അതുകൊണ്ടുതന്നെ ഈ രണ്ടു വിഭാഗത്തിൽപ്പെടുന്ന കുട്ടികളെയും ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പട്ടികയിൽപ്പെടുത്തി അവർക്കുവേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങളും , മറ്റു സർക്കാർ സഹായങ്ങളും നൽകുവാനുള്ള നടപടികൾ സ്വീരിക്കണമെന്ന് ആവശ്യപ്പെട്ടു.