കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കേരളം വേണമോ അതോ കെ- റയിൽ വേണമോ എന്നുള്ളതാണ്.
യാതൊരുവിധ പാരിസ്ഥിതികാഘാത പഠനങ്ങളോ, സാങ്കേതിക പഠനങ്ങളോ നടത്താതെ ജനങ്ങൾക്കുമേൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.കേരളത്തെ രണ്ടായി വിഭജിക്കുന്ന ഈ പദ്ധതിക്ക് യാതൊരു കാരണവശാലും കേന്ദ്രം അനുമതി നൽകരുതെന്നും, നിലവിൽ കേരളത്തിലൂടെയുള്ള റെയിൽവേ ട്രാക്കുകളുടെ അപാകതകൾ പരിഹരിച്ച് സ്പീഡിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് അടക്കമുള്ള തീവണ്ടികളുടെ സേവനം സംസ്ഥാനത്തിന് ലഭ്യമാക്കി കെ റയിൽ എന്ന ദുരന്തത്തിൽ നിന്നും കേരളജനതയെ രക്ഷിക്കുകയാണ് റെയിൽ മന്ത്രാലയം ചെയ്യേണ്ടതെന്ന് ചോദ്യോത്തര വേളയിൽ പറഞ്ഞു.
പാരിസ്ഥിതിക നാശം മാത്രം അവശേഷിപ്പിക്കുന്ന കെ. റെയിൽ പദ്ധതിക്ക് യാതൊര വിധത്തിലുമുള്ള അനുമതി നൽകിയട്ടില്ലയെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പാർലമെന്റിൽ പറഞ്ഞുവെന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമാണ്.