ആരോഗ്യ ഇൻഷുറൻസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജി എസ് ടി ഒഴിവാക്കണമെന്ന് ഇന്നലെ ലോക്സഭയിൽ ആവശ്യപ്പെട്ടു.

നിലവിൽ ആരോഗ്യ ഇൻഷുറൻസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 18 ശതമാനം ജി എസ് ടി യാണ്.

വികസിത രാജ്യങ്ങളിൽ സാമൂഹ്യ സുരക്ഷ നടപടി പ്രകാരം വ്യാപകമായി ഇൻഷുറൻസ് നടപ്പിലാക്കുമ്പോഴും ഇന്ത്യയിൽ വിപുലമായി ഈ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അങ്കണവാടികൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി കൂടുതൽ തലങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണം. മരുന്നുകളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസിന് കൂടുതൽ ജിഎസ്ടി ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.കൂടാതെ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള എണ്ണൂറിലധികം മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് പുനപരിശോധിക്കണമെന്നും പിൻവലിക്കാനുള്ള നടപടിയുണ്ടാകണമെന്നും ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *