രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും,ദുരുപയോഗങ്ങളും ഭയാനകമായ രീതിയിൽ വർദ്ധിച്ചു വരികയാണെന്നും ഇത് തടയുന്നതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും ലോക്സഭയിൽ ആവശ്യപ്പെട്ടു.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ സമീപകാല കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികൾക്കെതിരെ പ്രതിദിനം രാജ്യത്ത് 400 ലധികം കുറ്റകൃത്യങ്ങൾ നടക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2020നെ അപേക്ഷിച്ച് 2021 യിൽ മാത്രമായി 16.2 ശതമാനം വർദ്ധനവ് ഉണ്ടായി. തട്ടിക്കൊണ്ടുപോകൽ 45.7 ശതമാനം കേസുകളും, ബലാത്സംഗം ഉൾപ്പെടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം ( പോക്സോ) ആക്ട് പ്രകാരം 39.7 ശതമാനം കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സമഗ്രമായ പുനരധിവാസമടക്കം കുട്ടികളുടെ വീണ്ടെടുക്കലിനും ക്ഷേമത്തിനും സഹായിക്കുന്നതിന് സമർപ്പിതരായ മനശാസ്ത്രജ്ഞരെ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാനും കേസുകൾ വേഗത്തിലാക്കാനും തെളിവെടുപ്പിനായി ശിശു സൗഹൃദ രീതികൾ അവതരിപ്പിക്കാനുള്ള അടിയന്തര നിയമ ഭേദഗതികൾ ഉണ്ടാവണമെന്നും സഭയിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *