ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കണമെന്ന് ഇന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.കേരളത്തിലെ മറ്റ് നിയോജക മണ്ഡലങ്ങളിലെല്ലാം തന്നെ കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്.എന്നാൽ ചാലക്കുടിയിൽ നാളിതുവരെയായി ഒരു കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.റെയിൽവേ, തീരദേശ ഗാർഡ്എയർ എൻക്ലേവ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങി എല്ലായിടത്തും ഡിഫൻസ് & പാരാ മിലിട്ടറി ഉദ്യോഗസ്ഥർ, കേന്ദ്ര ഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥർ മണ്ഡലത്തിൽ ജോലി ചെയ്യുന്നുണ്ട്. കേന്ദ്രീയ വിദ്യാലയം വരുന്നതുവഴി ഇവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിയും. വിദ്യാലയം തുടങ്ങാനുള്ള സ്ഥലവും മണ്ഡലത്തിൽ തന്നെ ഉണ്ടെന്ന കാര്യവും സഭയിൽ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *