കേരളത്തിൽ കായിക സർവ്വകലാശാല ആരംഭിക്കണമെന്ന് ഇന്ന് ലോക് സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെടുകയുണ്ടായി.കേരളത്തിലെ യുവതയ്ക്ക് സ്പോർട്സ് നോടുള്ള കമ്പം എടുത്തുപറയേണ്ട ഒന്നാണ്. പുതിയ തലമുറയെ സ്പോർട്സ് ലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി രാജ്യത്തുടനീളം കായിക സർവ്വകലാശാലകൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും സഭയെ അറിയിച്ചു.എന്നാൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു നിർദ്ദേശങ്ങളും,അപേക്ഷകളും ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് കായിക സർവ്വകലാശാല തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി നിസിത് പ്രമാണിഗ് ഉറപ്പ് നൽകിയിട്ടുണ്ട്.