എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും അവരുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് എം പി ഫണ്ടിൽ നിന്നും 15.30 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾക്കായി സ്കൂൾ ബസ്സ് വാങ്ങിയത്.
ഇന്ന് രാവിലെ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.പെരുമ്പാവൂർ എംഎൽഎയും ,പെരുമ്പാവൂർ നഗരസഭ ചെയർമാനും അടക്കം പൊതുപ്രവർത്തകരും ,അധ്യാപകരും ,കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.