കഴിഞ്ഞ ദിവസം അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഗ്നിമിയ എന്ന പെൺകുഞ്ഞിന്റെ ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞതിനെ തുടർന്ന് ഇനി വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് എങ്ങിനെ സുരക്ഷ നൽകാം എന്നതിനെ കുറിച്ച് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ചു.

ഇന്നത്തെ യോഗത്തിൽ കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമുള്ള പ്രദേശങ്ങളിലേക്ക് കയറാതിരിക്കാനുള്ള സുരക്ഷാനടപടികൾ, അത് ഫെൻസിങ് ആയാലും, മതിലു കെട്ടിയായാലും തുടർ നടപടികൾ സ്വീകരിക്കാമെന്ന് വനമന്ത്രാലയത്തിൽ നിന്നും ഉറപ്പ് പറഞ്ഞിട്ടുണ്ട്.

അതോടൊപ്പം അതിരപ്പിള്ളിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ കുറവ് ഉണ്ടായിരുന്നത് നികത്തി അടിയന്തരമായി പുതിയ സംഘാംഗങ്ങളെ നിയമിക്കാനും തീരുമാനമായി.

ഇന്നു നടന്ന യോഗത്തിൽ വനം വകുപ്പ് മന്ത്രിക്ക് പുറമേ മന്ത്രി കെ. രാധാകൃഷ്ണനും, അങ്കമാലി, ചാലക്കുടി, പുതുക്കാട് എം.എൽ .എ മാരും, വാഴച്ചാൽ ഡി. എഫ്. ഒ യും പങ്കെടുത്തു.