ചാലക്കുടി പുഴയെ സംരക്ഷിക്കാൻ ഒരു സമഗ്ര പദ്ധതി തയ്യാറാവുന്നു . ഇന്ന് ചേർന്ന റിവർ ആക്ഷൻ പ്ലാൻ സെമിനാറിൽ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയായ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു വരികയുണ്ടായി.
ചാലക്കുടിപ്പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നിർദ്ദേശങ്ങളും ലഭ്യമാണ് എന്നാൽ റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ പഠനങ്ങളും ആവശ്യമാണ്.
ഒന്നര വർഷത്തിനുള്ളിൽ സമയബന്ധിതമായി പഠനങ്ങൾ പൂർത്തീകരിച്ച് ഒരു സമഗ്ര റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സാധിക്കും . സംസ്ഥാന സർക്കാരും ,ജനപ്രതിനിധികളും ത്രിതലപഞ്ചായത്ത് സംവിധാനവും, പൊതു ജനപങ്കാളിത്തവും ചേർന്ന് യോജിച്ചുള്ള പ്രവർത്തനമായിരിക്കും ചാലക്കുടി പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇനി ഉണ്ടാവുക.
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സെമിനാർ ഉദ്ഘാടനം ചെയ്തു,എം എൽ എ മാരായ റോജി എം ജോൺ സനീഷ് കുമാർ ജോസഫ് എന്നിവർ പങ്കെടുത്തു.