കേന്ദ്രാവിഷ്കൃത പദ്ധതിയായ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി 3 ലക്ഷം രൂപ ചിലവിൽ വെങ്ങോല -മഴുവന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റബ്ബർ പാർക്ക് – ആലിൻ ചുവട് – ടാങ്ക് സിറ്റി – മേപ്രത്തുപടി -മങ്കുഴി റോഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു.
സഞ്ചാരയോഗ്യമായ റോഡുകൾ ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ അളവുകോലാണ് . ഗ്രാമങ്ങളിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള മികച്ച റോഡുകൾ നിർമ്മിക്കുക എന്നതാണ് നമ്മൾ ലക്ഷ്യം വയ്ക്കുന്നത്.