ചാലക്കുടി പാര്‍ലമെന്റ് മണ്ഡല പരിധിയില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് എഡിഐപി സ്കീം പ്രകാരം സഹായ ഉപകരണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേംബറിൽ യോഗം ചേര്‍ന്നു. അലിംകോ ( ALIMCO ) മുഖേനയാണ് ഉപകരണ വിതരണം നടത്തുന്നതെന്നും ഇതിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് താഴെ തട്ടില്‍ രജിസ്ട്രേഷന് നടത്തുന്നതിന് അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷി ഉളളവരും മാസ വരുമാനം 22500 രൂപ വരെ ഉളളവര്‍ക്കും ആണ് അര്‍ഹത. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എടുക്കുവാന്‍ കഴിയാത്ത അര്‍ഹതയുളള ആളുകള്‍ക്ക് ഉപകരണം വിതരണം ചെയ്യുന്നതിന്റെ കാര്യം പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.