സൗത്ത് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ “വെളിച്ചം-2022” സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.

“മനസ്സു നന്നാവട്ടെ

മതമെതെങ്കിലുമാവട്ടെ

മാനവ ഹൃത്തിൻ ചില്ലയിലെല്ലാം

മാണ്‍പുകൾ വിടരട്ടെ”

മാനുഷീക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അർത്ഥവത്തായ ഗീതമാണ് സൗഹാർദ്ദവും ,സഹോദര്യവും , സഹനവുമൊക്കെയായി തുടരുന്ന കുട്ടികളുടെ ഈ സപ്തദിന സഹവാസ ക്യാമ്പിന് പ്രചോദനമാവുന്നത് . വീട്ടിൽ നിന്നും വിട്ടുനിന്ന് രാവും പകലും കളിയും , ചിരിയും,പഠനവും ഒപ്പം അധ്വാനവുമായി നീളുന്ന ക്യാമ്പ് പലർക്കും പുതു ലോകമായിരിക്കും . ഈ സഹവാസ ക്യാമ്പിൽ നിന്നും ലഭിക്കുന്ന മാനവീക മൂല്യങ്ങൾ നാളെകളിൽ ഉത്തമപൗരന്മാരായി വളരാൻ കുട്ടികളെ സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു.

മലയിടംതുരുത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടക്കുന്ന വെളിച്ചം – 2022 എൻ.എസ് എസ് ക്യാമ്പിനു വേണ്ട ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് ഒരുക്കുന്ന പ്രിൻസിപ്പാൾ വി.ജി. ആശയുടെ നേതൃത്വത്തിലുള്ള അധ്യാപകർക്കും , രക്ഷകർത്താക്കൾക്കും മറ്റും എന്റെ അഭിനന്ദനങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *