കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് അങ്കമാലി അസോസിയേഷന്റെ വിഷൻ 2021-2026 പദ്ധതിയുടെ ഭാഗമായി അങ്കമാലി കിടങ്ങൂർ സെൻറ് ജോസഫ് ഹൈസ്ക്കൂളിലെയും , ഇൻഫൻറ് ജീസസ് എൽ.പി.സ്കുളിലേയും രണ്ടു കുട്ടികൾക്ക് പുതിയ ഭവനങ്ങൾ നിർമ്മിച്ചു നൽകിയതിന്റെ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ അങ്കമാലി മുൻസിപ്പൽ ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികളും , കുട്ടികളും ,അധ്യാപകരും , രക്ഷകർത്താക്കളും പങ്കെടുത്തു.

ചെറുപ്രായത്തിൽ തന്നെ സേവനമനോഭാവം കുട്ടികളിൽ വളർത്തിയെടുക്കാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പോലുള്ള സ്ഥാപനങ്ങൾക്ക് സാധ്യമാകും. പല കുട്ടികളും ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് വളർന്ന് വലുതായി നേതൃത്വതലത്തിലും മറ്റും തിളങ്ങാൻ സഹായകമായിട്ടുള്ള ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുടെ സമൂഹത്തിൽ ദൃശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *