മിഷൻ 2024 , ഇന്ത്യയിൽ വർഗ്ഗീയ ഭരണത്തിന് അറുതി വരുത്തുവാൻ മതേതര മുന്നണിയുടെ വിജയം ഉറപ്പിക്കാൻ കോൺഗ്രസ്സ് പാർട്ടി ബൂത്ത് തലത്തിൽ നേതാക്കളുടേയും പ്രവർത്തകരുടേയും ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിലും മിഷൻ 2024 ന്റെ ഭാഗമായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ കീഴിൽ ബൂത്ത്‌ തല പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ തുടക്കം ചാലക്കുടി ബ്ലോക്കിന്റെ കീഴിലുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല നിർവ്വഹിച്ചു.

ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിലെ ചുമതലയുള്ള കോൺഗ്രസ്സ് നേതാവ് പിജെ ജോയ് എക്സ് എം എൽ എ സനീഷ് കുമാർ എം എൽ എ, തൃശൂർ ഡിസിസി പ്രസിഡന്റ്‌ ജോസ് വല്ലൂർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ പൈലപ്പൻ, ഷിബു വാലപ്പൻ, ബൂത്ത്‌ തല കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *