ചാലക്കുടി അടിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നാളിതുവരെ ഇഴഞ്ഞു നീങ്ങുകയായിരുന്നു ,
ദേശീയപാതാ അധികാരികളുമായി നിരന്തരം ചർച്ചകൾ ,വകുപ്പ് മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടികാഴ്ചകൾ ,ദൽഹിയിൽ എത്തുന്ന ദിവസങ്ങളിൽ എല്ലാം തന്നെ ചാലക്കുടി അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരത്തിൽ പതിവായിരുന്നു.
ഒടുവിൽ അടിപ്പാത നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ശുഭസൂചനയാണ് നിങ്ങളുമായി ഞാൻ പങ്കു വെക്കുന്നത്.
ഇതുമായി സഹകരിച്ച വകുപ്പുമന്ത്രിയുൾപ്പെയുള്ള അധികാരികളോടും, ചാലക്കുടി എം എൽ എ അടക്കമുള്ള ജനപ്രതിനിധികളോടും, മറ്റു ഉദ്യോഗസ്ഥരോടും , കോൺടാക്റ്റർമാർ എന്നിവരോടെല്ലാം സന്തോഷം അറിയിക്കുന്നു.
ഒപ്പം അടിപ്പാതയുമായി ബന്ധപ്പെട്ട് നടത്തിയ ജനകീയ സമരങ്ങൾ അതിന് നേതൃത്വം വഹിച്ചവർ , ചാലക്കുടി മുൻസിപ്പാലിറ്റി ഭരണാധികാരികൾ ഉൾപ്പെടെ നിരവധിയാളുകളെ നന്ദിയോടെ സ്മരിക്കുന്നു