എറിയാട് എം ഐ ടി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന നെഹ്റു യുവ കേന്ദ്രയുടെ തൃശൂർ ബ്ലോക്ക് തല ഇൻറർ യൂത്ത് ക്ലബ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ യുവാക്കളിൽ കായിക പരിശീലനത്തിനും , കായിക മത്സരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ അതുവഴി രാഷ്ട്ര നിർമ്മാണത്തിന് ഗ്രാമീണ യുവാക്കളുടെ പങ്ക് ഉറപ്പിക്കുവാൻ വേണ്ടിയാണ് നെഹ്റു യുവ കേന്ദ്ര എന്ന സംഘടന 1972 തുടക്കം കുറിച്ചത്.
രാജീവ് ഗാന്ധി പിന്നീട് നെഹ്റു യുവ കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണാധികാര സ്ഥാപനമാക്കി ഉയർത്തുകയുണ്ടായി.ഗ്രാമീണ യുവാക്കൾക്കായി കോൺഗ്രസ് സർക്കാരുകൾ നൽകിയ സംഭാവനയാണ് നെഹ്റു യുവ കേന്ദ്ര പോലെയുള്ള സംഘടന. നമ്മുടെ പ്രദേശങ്ങളിലെ യുവാക്കൾക്കും നെഹ്റു യുവ കേന്ദ്രയുടെ സഹായവും സൗകര്യവും ലഭിക്കുന്നു എന്നതിൽ അഭിമാനമുണ്ട്