പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലയാള മനോരമ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തു. എസ് എസ് വി കോളേജ് ഐരാപുരം, ജയഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ് അറക്കപ്പടി, മാർത്തോമാ വനിതാ കോളേജ് പെരുമ്പാവൂർ,സെൻ പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നീ കലാലയങ്ങളിലെ വിദ്യാർത്ഥികളുമായിട്ടായിരുന്നു സംവാദം. നമ്മുടെ യുവ തലമുറ നമുക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങളിൽ ഗ്രാഹ്യമുള്ള വരും , ഇടപെടൽ നടത്തുവാൻ തയ്യാറുള്ളവരുമാണ് എന്ന വസ്തുത സംവാദത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.

കാലികവും സാമൂഹ്യ പ്രസക്തി നിറഞ്ഞതുമായ ചോദ്യങ്ങൾ ആയിരുന്നു അവർ ഉന്നയിച്ചത്. നമ്മുടെ നാളെകൾ നമ്മുടെ പുതു തലമുറയിൽ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പാണ് സംവാദത്തിന്റെ കാതൽ. കുട്ടികളുമായി ആശയവിനിമയം നടത്തുവാൻ സാഹചര്യം ഒരുക്കിയ മലയാള മനോരമയോടും , പരിപാടിയിൽ പങ്കെടുത്ത കുട്ടികളോടും പ്രത്യേകം സ്നേഹം അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *