ആരോഗ്യസംരക്ഷണത്തിൽ ഒരു പൊതു ഗുണനിലവാരം ഉറപ്പുവരുത്തുവാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും കടമ നിർവഹിക്കാൻ ഉണ്ട്. മുടക്കം വരുത്താതെ ആശുപത്രികൾ പരിശോധിച്ച് നിലവാരം വിലയിരുത്തുക എന്നത്. എൻറെ അറിവ് ഇവ ശരിയാണെങ്കിൽ എങ്കിൽ ഇന്ന് അത്തരത്തിലൊരു നടപടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.മെഡിക്കൽ കോളേജുകളിൽ സമയബന്ധിതമായ പരിശോധനകൾ നടത്തുകയാണെങ്കിൽ അവിടെ ആവശ്യം വേണ്ട സാഹചര്യങ്ങൾ ഒരുക്കുന്നതിനും ഒപ്പം നിയമവിരുദ്ധമായ നടപടികൾ ഇല്ലാതാക്കാനും പരിശോധനകൾ സഹായകമാകും.പല ആശുപത്രികളിലും യോഗ്യതയില്ലാത്ത ജീവനക്കാരും നിലവാരമില്ലാത്ത ഭൗതികസാഹചര്യങ്ങളും ആയിരിക്കും. ഉത്തർപ്രദേശിലെ ഘോരക്പൂർ ആശുപത്രിയിൽ 75 ഓളം കുട്ടികൾ മരണപ്പെടാൻ ഇടയായത് മേൽപ്പറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് പല ആശുപത്രികളും കടന്നു പോകുന്നത് അതിനുദാഹരണമാണ് ഖോരഘ്പുർ സംഭവവും.