കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണമെന്ന് ഇന്ന് ലോക്സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണ് ഇന്ത്യയിലെ ഇന്ധനവില.ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില നിശ്ചയിക്കുന്നത് അവരുടെ തീരുമാനത്തിന് കീഴിലാണ്. നേരത്തെ ഇന്ത്യയ്ക്ക് ഓയിൽ പൂൾ അക്കൗണ്ട് ഉണ്ടായിരുന്നു. അതൊകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ സർക്കാരിന് അവരുടെ ഓയിൽ പൂൾ അക്കൗണ്ടിൽ നിന്ന് സബ്‌സിഡി നൽകാനും ഇന്ത്യയിൽ അനുഭവപ്പെട്ടിരുന്ന പെട്രോൾ- ഡീസൽ വിലക്കയറ്റം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു .എന്നാൽ ഇന്ന് രാജ്യത്ത് ഓയിൽ പൂൾ അക്കൗണ്ട് സംവിധാനം നിലച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് സബ്സിഡിയും ലഭിക്കുന്നില്ല. കൂടാതെ ശാസ്ത്രീയമായ മാനദണ്ഡങ്ങളില്ലാതെ നടക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി വർധനയും വിലക്കയറ്റത്തിന് കാരണമായതായി.അതിനാൽ വേണ്ടത്ര സബ്സിഡി നൽകി രാജ്യത്തെ പെട്രോൾ ഡീസൽ വില 70-80 രൂപയായി നിജപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്ന് സഭയിൽ ആവശ്യപ്പെട്ടു.