കൊരട്ടി പ്രസ്സ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള 17 സർക്കാർ അച്ചടി ശാലകളിൽ 12 എണ്ണം അടച്ചുപൂട്ടാനുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. അതിൽ നിലവിൽ അഞ്ചെണ്ണം മാത്രമാണ് നിലനിർത്താൻ സർക്കാർ പദ്ധതിയിടുന്നത്. ദക്ഷിണേന്ത്യയിലെ 3 അച്ചടി ശാലകളിൽ ഒന്നാണ് കൊരട്ടിയിലേത്. അങ്കമാലിക്കും ചാലക്കുടി മുനിസിപ്പാലിറ്റിക്കും ഇടയിൽ NH-47 ന് സമീപം സ്ഥിതി ചെയ്യുന്ന നമ്മുടെ പ്രസ്സിന് 75 ഏക്കർ സ്ഥലം സ്വന്തമായി ഉണ്ട്. നാലിലധികംം തവണ രാജ്യത്തെ മികച്ച പ്രസ്സിനുള്ള ഉള്ള അവാർഡും നമ്മുടെ കൊരട്ടി പ്രസ്സ് നേടിയിട്ടുണ്ട്.എല്ലാവിധ അടിസ്ഥാനസൗകര്യവുമുള്ള ലാഭത്തിൽ പ്രവർത്തിക്കുന്ന കൊരട്ടി പ്രസ്സ് നിലനിർത്തണമെന്നും അടച്ച്പൂട്ടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ശക്തമായ രീതിയിൽ സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .ഒപ്പം ഏതെങ്കിലും സാഹചര്യത്തിൽ ഈ വിഷയം പരിഗണിക്കാൻ കഴിയുന്നില്ലെങ്കിൽ, ജിഐപി കൊരട്ടിയുടെ 75 ഏക്കർ ഭൂമി കേരളത്തിൽ കായിക- സാംസ്കാരിക സർവ്വകലാശാല തുടങ്ങുന്നതിന് വേണ്ടി പരിഗണിക്കാൻ കേന്ദ്രം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.