ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറിന്റെ 20% വും ഇന്ത്യയിലാണ്. ഓരോ വർഷവും ഏകദേശം 75,000 കുട്ടികളാണ് രാജ്യത്ത് ക്യാൻസർ രോഗത്തിന് അടിമയാകുന്നത്. ഇന്ത്യയിൽ ഏകദേശം 49% പീഡിയാട്രി ക്യാൻസർ കേസുകൾ കണ്ടെത്താനായിട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ ഇന്ന് പാർലമെന്റിൽ ചോദ്യമായി ഉന്നയിച്ചു.