രാജ്യത്തെ അതിർത്തികൾ കാക്കുന്നതുപോലെ തീരദേശ രേഖ സംരക്ഷിക്കുന്നതിന് വേണ്ടി പ്രതിരോധ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ലോക്സഭയുടെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു .

ഇന്ത്യയ്ക്ക് വളരെ നീണ്ട തീരപ്രദേശമാണുള്ളത് .എന്നാൽ ഖേദകരമായി ചൂണ്ടിക്കാട്ടാനുള്ളത് ഭീകരരും കള്ളക്കടത്തുകാരും ഈ തീരങ്ങളിലൂടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും നമുക്ക് ഭീഷണി ഉയർത്തുകയും ചെയ്യുകയാണ് .

അതോടൊപ്പം അറേബ്യൻ തീരപ്രദേശങ്ങളിൽ ആഗോളതാപനം വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹങ്ങളെയും മനുഷ്യരെയും ഇത് വളരെ മോശമായി ബാധിക്കുന്നു.

ആഗോള കാലാവസ്ഥയിലെ മാറ്റം കാരണം, തീരപ്രദേശത്തെ സ്ഥിതി വളരെ ദുർബലമാണെന്നും , കടലിനെ ആശ്രയിക്കുന്ന പാവപ്പെട്ടവർക്ക് ഉപജീവനം കണ്ടെത്തുന്നതിനും രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക പിന്തുണാ പാക്കേജ് ആവശ്യമാണെന്നും ലോക് സഭയിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *