സഞ്ചാരയോഗ്യമല്ലാതെ അപകടാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്ന ആലുവ തുരുത്ത് റെയിൽവേ നടപ്പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം നവീകരിച്ച റെയിൽവേ നടപ്പാലം ഇന്ന് രാവിലെ യാത്രക്കാർക്കായി തുറന്നു കൊടുത്തു. ആലുവ തുരുത്ത് ദ്വീപിൽ നിന്ന് ആലുവ ടൗണിലേക്കുള്ള ദ്വീപ് നിവാസികളുടെ ഏക പ്രവേശന മാർഗ്ഗമായ തുരുത്ത് റെയിൽവേ നടപ്പാലത്തിന്റെ സ്ലാബുകൾ തകർന്ന് യാത്ര ചെയ്യാൻ പറ്റാത്ത വിധം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഞാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ ചെന്നൈയിലെ ഓഫീസിലെത്തി നേരിൽക്കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ റെയിൽവേ നടപ്പാലത്തിന്റെ പുനർനിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കുകയായിരുന്നു.സെപ്റ്റംബർ 20 ന് ആരംഭിച്ച പുനർ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്ന് നൽകിയ റെയിൽവേ അധികൃതരോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. ഒപ്പം കൂടെ ഉണ്ടായിരുന്ന ആലുവ എം.എൽ .എ അൻവർ സാദത്തിനും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.