സർവ്വകലാശാല വിവാദത്തിൽ കേരള ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പാർലമെന്റിന്റെ ശൂന്യ വേളയിൽ പ്രതിപാദിച്ച് കൊണ്ട് സംസാരിക്കുകയുണ്ടായി . കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാർ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് കേരളത്തിൽ സംഭവിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ മലിനമാക്കിയ ദൗർഭാഗ്യകരമായ ചരിത്ര സംഭവമാണിതെന്നും സഭയിൽ പറഞ്ഞു.സർവകലാശാലകളിലെ നിയമങ്ങൾ സംബന്ധിച്ച് തനിയ്ക്കുമേൽ സർക്കാർ കടുത്ത സമ്മർദമാണ് ഉയർത്തുന്നതെന്നും ചാൻസലർ പദവി ഒഴിയുകയാണെന്നും ഒരു ഗവർണർ പറയേണ്ടി വന്ന സാഹചര്യം ഗൗരവത്തോടെ കാണണം.കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസലറെ ഏൽപ്പിച്ച അധികാരങ്ങൾ വിദ്യാഭ്യാസ മന്ത്രി, അഡ്വക്കേറ്റ് ജനറൽ, ബ്യൂറോക്രസി എന്നിവരുടെ ഒത്താശയോടെ മുഖ്യമന്ത്രി തട്ടിയെടുത്തു.ഇത് അങ്ങേയറ്റം ഖേദകരമാണ്.