നൂറുവർഷത്തിന്റെ തലയെടുപ്പുമായി ആലുവ നഗരസഭ, ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ആലുവ നഗരത്തിന്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുവാനും , മറ്റു നഗരസഭകൾക്ക് മാതൃകയാകുവാനും ശതാബ്ദി പൂർത്തിയാക്കുന്ന നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആലുവ പ്രദേശത്ത് ദുരിതം വിതച്ച രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിൽ എത്തിക്കുവാനും പ്രളയത്തിൽ അകപ്പെട്ട് വിഷമിച്ച ജനങ്ങൾക്കൊപ്പം നിൽക്കുവാനും ,അവർക്ക് കരുതലും ആശ്വാസവും ആകുവാൻ നഗരസഭയ്ക്ക് കഴിഞ്ഞുവെന്നത് നഗരസഭയുടെ നേതൃത്വത്തിന്റെ കഴിവാണ് എന്നത് ആഘോഷങ്ങൾക്കിടയിലും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.

സ്നേഹിതൻ കൂടിയായ നഗരസഭാ ചെയർമാൻ എം ഒ. ജോണും ,വൈസ് ചെയർമാനും മറ്റു കൗൺസിലർമാരും , ജീവനക്കാരും അടങ്ങുന്ന ഈ മഹത്തായ സ്ഥാപനത്തിന് ശതാബ്ദി വർഷത്തിന്റെ സമാപന വേളയിൽ സ്നേഹാശംസകൾ .

Leave a Reply

Your email address will not be published. Required fields are marked *