ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ-,അങ്കമാലി,ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ വിവിധ വികസന പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ഇന്ന് ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു.ഇതേ വിഷയത്തിൽ കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനവും കൈമാറിയിട്ടുണ്ട്.

ആലുവ റെയിൽവേ സ്റ്റേഷന് പുതിയ പ്രവേശന കവാടം എന്നത് ആലുവക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യമാണെന്നും ആയതിനാൽ പടിഞ്ഞാറൻ ഭാഗത്ത് പുതിയ പ്രവേശന കവാടം നിർമ്മിക്കണമെന്നും പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നും മന്ത്രിയെ ധരിപ്പിച്ചു.ഒപ്പം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ റെയിൽവേ ഗേറ്റുള്ള അപൂർവ്വം സ്റ്റേഷനുകളിൽ ഒന്നായ അങ്കമാലിയിലും, ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം പുറയാറിലും റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്നും ,ആലുവ-,അങ്കമാലി,ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ റൂഫിങ് സംവിധാനം ഒരുക്കുന്നതിനുള്ള ആവശ്യകതയും മന്ത്രിയെ ധരിപ്പിച്ചു.കൂടാതെ കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ,ചെന്നൈ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ,എറണാകുളം -ഷാലിമാർ എക്സ്പ്രസ്സ് എന്നിവയ്ക്ക് ആലുവയിലും മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ് ,തിരുനൽവേലി -പാലക്കാട് പാലരുവി എപ്രെസ്സ് ,തിരുവനതപുരം -മധുരൈ അമൃത എക്സ്പ്രസ്സ് എന്നിവയ്ക്ക് അങ്കമാലിയിലും സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും സഭയിലും മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *