സാമൂഹ്യ പരിഷ്കർത്താവും , ഭിഷഗ്വരനും , എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ.പൽപ്പുവിന്റെ പ്രതിമ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മാളയിൽ ഡോ. പൽപ്പു മെമ്മോറിയൽ യു.പി.സ്ക്കൂളിൽ വെച്ചു നടന്ന അനാശ്ചാദന ചടങ്ങലും , തുടർന്നു നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു.

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരിൽ ഒരു സ്ഥാനം ഡോ.പൽപ്പുവിന് ഉണ്ട്.

തിരുവതാകൂറിൽ സർക്കാർ സർവ്വീസുകളിൽ മലയാളികളുടേയും, പിന്നോക്ക വിഭാഗങ്ങളേയും മാറ്റിനിറുത്തുന്നതിൽ പ്രതിഷേധിച്ച് രാജാവിനു സമർപ്പിച്ച മലാളി മെമ്മോറിയലിന്റെ തുടർച്ചയെന്നോണം ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ദിവാനു സമർപ്പിച്ചു. വിദ്യാഭ്യാസപരമായ പിന്നോക്ക അവസ്ഥ പരിഹരിക്കുകയായിരുന്നു ലക്ഷ്യം.

അവശരുടേയും , പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ആശ്രയമായിരുന്നു ഡോ.പൽപ്പു ,ആവലിയ മനുഷ്യന്റെ ത്യഗോജ്വലമായ ജീവിത സ്മരണകൾക്കു മുന്നിൽ സ്നേഹാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *