കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് ബ്രഹ്മപുരം സോളിഡ് വേയ്സ്റ്റ് മാനേജ്മെൻറ് പ്ലാൻറ് ദുരന്തം.

അതിനേക്കാൾ ഭീകരത മനുഷ്യനിർമ്മിതമായ ദുരന്തം തുടങ്ങിയിട്ട് അഞ്ച് ദിവസമായി ദുരന്തഭൂമുഖത്ത് അധികാരികൾ ആരുമില്ല, രക്ഷാ പ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാംഗങ്ങൾ മാത്രം.സംഭവസ്ഥലം നേരിട്ടു പരിശോധിച്ചപ്പോണ് ദുരന്തത്തിന്റെ ആഴവും , ആഘാതവും മനസ്സിലാക്കാൻ സാധിച്ചത് .

കൺട്രോൾ റൂം തുറന്നിട്ടില്ല റവന്യു വിഭാഗത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ മാത്രം , അദ്ദേഹത്തെ കണ്ടു ചോദിച്ചപ്പോൾ ഇന്നാണ് അദ്ദേഹത്തെ ദുരന്ത പ്രദേശത്തേക്ക് നിയോഗിച്ചതെന്നും , വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. കോച്ചിൻ കോർപ്പറേഷന്റെ അധികാരികളേയും അവിടെ കണ്ടില്ല .തീയണക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കിയിട്ടില്ല , മാലിന്യം നീക്കം ചെയ്യാൻ ആവശ്യമായ JCB കൾ ഒരുക്കിയിട്ടില്ല. രാത്രിയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെളിച്ചം ഒരുക്കാൻ ഒരു ജെനറേറ്റർ പോലും സ്ഥാപിച്ചിട്ടില്ല.

പ്രദേശവും , ചുറ്റുമുള്ള പഞ്ചായത്തുകളും അടുത്തുള്ള കോർപ്പറേഷൻ പ്രദേശവും മുനിസിപ്പാലിറ്റിയും കടന്ന വിഷപ്പുക എറണാകുളം നഗരത്തിൽ കോർപ്പറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ മുകളിൽ എത്തിനിട്ന്നിട്ടും കോർപ്പറേഷൻ അധികാരികളും , ജില്ലാ ഭരണകൂടവും , ആരോഗ്യ പരിസ്ഥിതി ആഭ്യന്തര മന്ത്രാലയങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു ഒപ്പം അതിലേറെ ആയങ്കയും ഉടലെടുക്കുന്നു.

മനുഷ്യ ജീവനിൽ ഒരു വിലയും കല്പിക്കാത്ത ഒരു ഭരണാധികാരിയാണ് സംസ്ഥാനം ഭരിക്കുന്നത് പരിസ്ഥിതിയും , ആഭ്യന്തരവും മുഖ്യമന്ത്രിയുടെ കീഴിലാണ് ഈ നിമിഷം വരെ കുറ്റക്കാർക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ലയെന്നത് ദുരന്തങ്ങൾ ആവർത്തിക്കാൻ കുറ്റക്കാർക്ക് മുഖ്യമന്ത്രി സഹായകരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ഉറപ്പിക്കേണ്ടി വരും. കോൺഗ്രസ്സ് ശക്തമായ പ്രതിഷേധങ്ങളുമായി ജനങ്ങൾക്കൊപ്പമുണ്ടാവും .മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി ദുരന്തനിവരണ പ്രവർത്തനങ്ങൾക്കു വേഗത കൂട്ടണം, നാളെകളിൽ ഇത്തരം മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *