രാജ്യത്ത് നേരിടുന്ന കാലാവസ്ഥ വ്യതിയാനം അടിയന്തര പ്രാധാന്യത്തോടെ നോക്കി കാണണമെന്ന് ലോക് സഭയിൽ ആവശ്യപ്പെട്ടു .കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചർച്ചയിലാണ് ആവശ്യമുന്നയിച്ചത് .രാജ്യത്ത് കാലാവസ്ഥ വ്യതിയാനം വരാൻ പോകുന്നു എന്നുള്ള പ്രസ്താവനകൾ തെറ്റാണ് .അത് രാജ്യത്ത് ഇതിനകം വന്നു കഴിഞ്ഞു .അതുകൊണ്ട് തന്നെ അടിയന്തര സ്വഭാവത്തിൽ അതിനെ നേരിട്ടില്ലെങ്കിൽ പ്രകൃതി നൽകുന്ന പ്രത്യാഘാതങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് വസ്തുതയാണ്.വികസനത്തിന്റെ പേരിൽ പ്രകൃതിയോട് കാണിക്കുന്ന അനീതികൾക്ക് അറുതി ഉണ്ടാക്കണം .പഠനങ്ങൾ പ്രകാരം 2130 ഓടെ തീര പ്രദേശങ്ങളെ മുഴുവൻ കടൽ വിഴുങ്ങും . ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ ,തീരപ്രദേശം, പ്രകൃതിദത്ത തടാകം, നദികൾ, അതിന്റെ വൃഷ്ടിപ്രദേശം എന്നിവിടങ്ങളിലേക്കുള്ള അനധികൃതമായ കൈയേറ്റങ്ങളും പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിലെ നിർമ്മാണങ്ങളും കാലാവസ്ഥ വ്യതിയാനത്തിന് കാരണമായതായും ഇത്തരം പ്രദേശങ്ങളിലെ നിർമ്മാണങ്ങൾ പൂർണ്ണമായി തടയാനുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടു .പ്രിയ കവിയത്രി സുകതകുമാരിയുടെ കവിതയിലെ 3 വരികൾ പാടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.(ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി…ഒരു തൈ നടാം നമുക്ക് മക്കൾക്ക് വേണ്ടി..ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി…)